Skip to main content

ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ 32850 കുട്ടികളുടെ വര്‍ദ്ധനവ്

ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെക്കളും 32850 കുട്ടികളുടെ വര്‍ധനവ്. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള കണക്ക് അവതരിപ്പിച്ചത്.   
ആറാം പ്രവര്‍ത്തി ദിന കണക്കെടുപ്പ് പൂര്‍ത്തിയായതോടെ സര്‍ക്കാര്‍,എയിഡഡ്  സ്‌കൂളുകളില്‍ ഈ അധ്യായന വര്‍ഷം ആകെ 641987 കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷം 609137 കുട്ടികളാണുണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ 23,95,46 കുട്ടികളും എയിഡഡ് സ്‌കൂളുകളില്‍ 40,24,41 കുട്ടികളുമാണുള്ളത്.  .
ജില്ലയില്‍ 10ാം ക്ലാസ് വിജയിച്ച 77,981 കുട്ടികള്‍ കുട്ടികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്ലസ് വണ്‍ കോഴ്‌സിന് 81895 കുട്ടികള്‍ സിംഗിള്‍ വിന്റോ വഴി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജന പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡയരക്ടര്‍ യോഗത്തില്‍ അറിയിച്ചു. സെക്കന്റ് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മെറിറ്റില്‍ 8772 സീറ്റുകള്‍ ബാക്കിയിണ്ട്. ഈ വര്‍ഷം സര്‍ക്കാര്‍ 30 ശതമാനം സീറ്റാണ് അധികമായി അനുവദിച്ചത്.  
പ്ലസ് വണ്‍ കോഴ്‌സിനായി 64523 സീറ്റുകള്‍ ലഭ്യമാണ്.  ഇതില്‍ 44376 എണ്ണം മെറിറ്റിലും., 5297 സീറ്റുകള്‍ മാനേജ്‌മെന്റ് ക്വാട്ടയിലും, 3575 സീറ്റുകള്‍ കമ്മ്യൂണിറ്റി ക്വാട്ടയിലുമാണുള്ളത്.  ഇതില്‍ 11275 സീറ്റുകള്‍ അംഗീക്യത അണ്‍ എയിഡഡ് മേഖലയിലാണ്.
ജില്ലയില്‍ 6875  ഹൈടെക്ക് ക്ലാസ് മുറികളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 5008 ക്ലാസ് മുറികളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹൈടെക് ആകാന്‍ നിര്‍ദ്ദേശിച്ച 406 സ്‌കൂളിലെ 238 എണ്ണവും പൂര്‍ണ്ണമായും പദ്ധതി നടപ്പിലാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്  അഞ്ചു കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്ന് കോടി രൂപ അനുവദിച്ച 40 സ്‌കൂളുകളില്‍  10 സ്‌കൂളുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു

 

date