റേഷന്‍ കാര്‍ഡ്: പഞ്ചായത്ത് കേന്ദ്രീകരിച്ച് അപേക്ഷ സ്വീകരിക്കും
ജില്ലയില്‍ റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നിന് തദ്ദേശ സ്വാപനങ്ങളുമായി സഹകരിച്ച് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ചില താലൂക്ക് സപ്ലൈ ഓഫിസകുളില്‍ തിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ജൂലൈ 16 മുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കാര്‍ഡുടമകള്‍ തിക്കി തിരക്കേണ്ടതില്ലെന്നും ജില്ലാ സപ്‌ളൈ ഓഫിസര്‍ അറിയിച്ചു.
മലപ്പുറം പബ്‌ളിക് ലാബ് ഉദ്ഘാടനത്തിന് തയ്യാറായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ പി.ഉബൈദുള്ള, വി.അബ്ദുറഹിമാന്‍, പി.അബ്ദുല്‍ ഹമീദ്, ടി.വി.ഇബ്രാഹിം, സി.മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ എ.ഡി.എം. വി.രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments