ദീര്‍ഘ ദൂര തീവണ്ടികള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണം
അന്ത്യോദയ ഉള്‍പ്പെടെ ദീര്‍ഘ ദൂര തീവണ്ടികള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സി.മ്മുട്ടി എം.എല്‍.എയാണ് ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. പി.ഉബൈദുള്ള എം.എല്‍.എ അനുവാദകനായി. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന 15 തീവണ്ടികള്‍ക്ക് മറ്റെല്ലാ ജില്ലകളിലും സ്‌റ്റോപ്പുണ്ടെങ്കിലും ജില്ലയില്‍ മാത്രം സ്റ്റോപ്പില്ല. ഇതു മൂലം ജനങ്ങള്‍ ദീര്‍ഘദൂര യാത്രക്കായി മറ്റു ജില്ലകളിലെ റെയില്‍വേ സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഇതു പരിഗണിച്ച് ജില്ലയില്‍ സ്റ്റോപ്പില്ലാത്തതും മറ്റു ജില്ലകളില്‍ സ്റ്റോപ്പുള്ളതുമായ 14 തീവണ്ടികളും ഏറ്റവും ഒടുവിലായി ഓടി തുടങ്ങിയ അന്ത്യോദയയുമുള്‍പ്പെടെ എല്ലാ തീവണ്ടികളും മലപ്പുറം ജില്ലയുടെ ആസ്ഥാന സ്റ്റേഷനും ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചതുമായ തിരൂരില്‍ നിര്‍ത്തുന്നതിനു റെയില്‍വേ ബോര്‍ഡും കേന്ദ്ര സര്‍ക്കാറും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
- Log in to post comments