Skip to main content

കരിപ്പൂര്‍ - ജിദ്ദ നേരിട്ടുളള വിമാന സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കണം

 

കരിപ്പൂര്‍ - ജിദ്ദ നേരിട്ടുളള വിമാന സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കാന്‍ നടപചി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ അഡ്വ.അബുസിദ്ദീഖ് അനുവാദകനായി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലബാറിലെ പ്രവാസി മലയാളികള്‍ക്കും ഹജ്ജ്- ഉംറ തീര്‍ത്ഥാടകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ജിദ്ദ-കരിപ്പൂര്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനരാംരഭിക്കുന്നതില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അലംഭാവവും കാലതാമസവും വരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ വിമാന സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുവാനാവശ്യമായ നടപടി സ്വീകരിക്കാനും വികസന സമിതി ആവശ്യപ്പെട്ടു.

 

date