Post Category
ഉപകരണങ്ങള്‍ വിതരണം ചെയ്തു
സമഗ്ര ശിക്ഷ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്.സി പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ക്കായി നല്കുന്ന വിവിധ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളായ സി.പി. വീല്‍ ചെയര്‍, കൊമേഡ് ചെയര്‍, ഷോള്‍ഡര്‍ വീല്‍, ഫിസിയോ മാറ്റ്, തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഹൊസ്ദുര്‍ഗ് എ.ഇ.ഒ കെ.ടി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മായാകുമാരി , ബി.ആര്.സി ട്രെയിനര്‍മാരായ പി വിജയലക്ഷ്മി., പി രാജഗോപാലന്‍ , ജസ്ന ജോണ്‍, സി.എസ് ജോഫി എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ്ഗ് ബി.പി.സി സുനില്‍കുമാര്‍ സ്വാഗതവും ജസ്ന ജോണ്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments