സഹപാഠിക്ക് വീടൊരുക്കി വിദ്യാര്‍ഥികള്‍
വീടില്ലാതിരുന്ന സഹപാഠിക്ക് വീടൊരുക്കി വിദ്യാര്‍ഥികള്‍. മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് സഹപാഠിക്കായി വീടൊരുക്കി നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം മന്ത്രി കെടി ജലീല്‍ നിര്‍വഹിച്ചു. സമൂഹത്തിന് മുന്നില്‍ മഹത്തായ മാതൃകയാണ് വിദ്യാര്‍ഥികളുടേതെന്ന് അദ്ദേഹം പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റ് നിര്‍മിച്ച് നല്‍കിയ മൂന്നാമത്തെ വീടാണിത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി.
എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ഡിഡി ഷൈല റാം, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ മുഹമ്മദ് അഷ്‌റഫ്, പ്രിന്‍സിപ്പല്‍ ടിഎ ഗ്രേസി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സോളി ജോര്‍ജ്, എംസി അനീഷ്, കെഎ സുരേഷ്, യു മുഹമ്മദലി, ഫാദര്‍ കെഎസ് ജോസഫ്, ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, സ്റ്റുഡന്റ് ലീഡര്‍ ലുബാബത്ത് ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments