Post Category
തീറ്റപുല്‍ കൃഷി പരിശീലനം
ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ രണ്‍ണ്‍ണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളില്‍ ജുലൈ നാല,് അഞ്ച് തീയതികളിലാണ് പരിശീലനം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ ജൂലൈ നാലിന് രാവിലെ പത്തിനകം ബാങ്ക് പാസ്സ് ബുക്കും ആയതിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0495 2414579 .
date
- Log in to post comments