പട്ടികവിഭാഗക്കാര്‍ക്ക് വിദേശ തൊഴില്‍ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെററര്‍ ലഭിച്ചിട്ടുള്ളവരും ആകണം. ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കുകയുള്ളൂ. നോര്‍ക റൂട്ട്‌സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. 18 നും 55 നും ഇടയിലുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000/- രൂപയില്‍ അധികരിക്കാന്‍ പാടില്ല. പദ്ധതിയുടെ പരമാവധി വായ്പാ തുക 2 ലക്ഷം രൂപ. ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വായ്പ ആറ് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷത്തിനകം തിരിച്ചടക്കം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. 0483-2731496.
- Log in to post comments