ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ 11 ആനകളെ വരെ എഴുന്നള്ളിക്കാന്‍ അനുമതി
രജിസ്ട്രേഷനുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് പരമാവധി 11 ആനകളെ വരെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്കി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ക്ഷേത്രത്തിനു പുറത്ത് വരവ് പൂരം, ആറാട്ട് എഴുന്നള്ളിപ്പ്, പറയെടുപ്പ് എന്നിവയ്ക്കായി മൂന്ന് ആനകളെ വരെയും അനുവദിച്ചു. അനുമതി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നു ലഭിക്കും.
അയ്യമ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രം, പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ പരമാവധി 15 ആനകളെ വരെ എഴുന്നള്ളിക്കാനുള്ള അനുമതി നല്കാന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. ഉത്സവ രജിസ്ട്രേഷനിലെ നിബന്ധനകള്‍ ബാധകമാക്കിയാകും അനുമതി.
കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവു നല്കിയതും ആചാരത്തിന്റെ ഭാഗമായി ഒഴിവാക്കാനാകാത്ത സാഹചര്യവും മൂലമാണു മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ പറഞ്ഞു. മരട് കൊട്ടാരം ഭഗവതി ക്ഷേത്രം തെക്കേ ചേരുവാരം, മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വടക്കേ ചേരുവാരം, കൂട്ടേക്കാവ് ഭഗവതി ക്ഷേത്രം കാഞ്ഞിരമറ്റം എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് അഞ്ച് ആനകളെ വരെ എഴുന്നള്ളിക്കാനും അനുമതി നല്കി.
യോഗത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ജയമാധവന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സാജന് സേവ്യര്‍, ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ എ.എസ് ജോജി, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നോമിനി എ.ജി ബാബു, കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി കെ.ആര് സതീഷ്, കേരള ആന ഉടമ ഫെഡറേഷന് സെക്രട്ടറി ബി.എം ബാലചന്ദ്രന്, അഖിലകേരള ആന തൊഴിലാളി യൂണിയന് പ്രതിനിധി മനോജ് അയ്യപ്പന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ പോലീസില്‍ അറിയിക്കുന്നതിന് മേല്‍വിലാസങ്ങളിലോ ഫോണ്‍ നമ്പറുകളിലാേ ബന്ധപ്പെടാം.
അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫ് പോലീസ്, സിറ്റി കണ്ട്രോള് റൂം,ഫോണ്‍: 0484 2359200, 9497990066
ഇമെയില്‍: acpcroomekm.pol@ kerala.gov.in , റൂറല്‍ സൂപ്രണ്ട് ഓഫ് പോലീസ്,ആലുവ
ഫോണ്‍: 0484 2623550,622 4455
ഇമെയില്‍: dyspalvekmrl.pol@ kerala.gov.in
- Log in to post comments