Post Category
നോര്‍ക്ക റൂട്ട്‌സ് എച്ച്.ആര്‍.ഡി അറ്റസ്‌റ്റേഷന്‍
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്‌റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോഫറന്‍സ് ഹാളില്‍ ഈ മാസം 19ന് രാവിലെ ഒന്‍പതുമുതല്‍ 12.30 മണി വരെ നടത്തും. അറ്റസ്‌റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയതി 19/07/18 എന്നും ആയിരിക്കണം. ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കില്ല. ഫോണ്‍: 04972765310, 04952304885
date
- Log in to post comments