Skip to main content

നോര്‍ക്ക റൂട്ട്‌സ്  എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററിലെ എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ 19 ന് രാവിലെ 9 മുതല്‍ 12.30 വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റെടുത്ത അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 2018 ജൂലൈ 19എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :þ( 202.88.244.2/norka/ അല്ലെങ്കില്‍ norkaroots.net –Â Certificate Attestation ) 
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.  ഫോണ്‍: 04972765310, 04952304885.

date