Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ: പ്രവേശനം തുടങ്ങി     

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. 18 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. പ്രോസ്‌പെക്ടസ് സ്റ്റഡി സെന്ററില്‍ നിന്നും 200 രൂപയ്ക്കും തപാല്‍ മുഖേന ആവശ്യപ്പെടുന്നവര്‍ക്ക് 250 രൂപയ്ക്കും ലഭ്യമാണ്.വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. യോഗ ആന്റ് അക്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രഡീഷണല്‍ ഹീലിംഗ് ആന്റ് റിസര്‍ച്ച്, മുനിസിപ്പല്‍ ഓഫീസിന് മുന്‍വശം, മെയിന്‍ റോഡ്, മാഹി 673310. ഫോണ്‍: 7012542049, 9074352818

date