Skip to main content

വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ധനസഹായ വിതരണം     

കണ്ണൂര്‍ ജില്ലയില്‍ അംഗന്‍വാടി, എം.ജി.എല്‍.സി. എല്‍.പി. സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2018-19 വര്‍ഷം യൂനിഫോം വാങ്ങി നല്‍കുന്നതിന് ധനസഹായം അനുവദിക്കുന്നു. ഇതിനായി വിദ്യാര്‍ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്, സമുദായം, അഡ്മിഷന്‍ നമ്പര്‍, സ്ഥാപന മേധാവിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി, കോഡ് എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ പട്ടിക ജൂലൈ 20ന് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ കണ്ണൂര്‍ സിവില്‍സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, ഇരിട്ടി,പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസികളിലോ, ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ഡി.എം സെറ്റ് മാനേജരുടെ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. 
    ഫോണ്‍: ഐ.ടി.ഡി.പി. കണ്ണൂര്‍ 0497 2700357, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഇരിട്ടി 9496070388, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പേരാവൂര്‍ 9496070386, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കൂത്തുപറമ്പ് 9496070387, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തളിപ്പറമ്പ് 9495127148, സൈറ്റ് മാനേജര്‍, ആറളം 9496070393, 

date