Post Category
ഖര ദ്രവ്യ മാലിന്യ സംസ്‌കരണ പ്രൊജക്ട് ക്ലിനിക്ക്
കൊച്ചി: ജില്ല ശുചിത്വ മിഷനും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രൊജക്ട് ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണിയുടെ അധ്യക്ഷതയില്‍ നടത്തി. 2017-18 ല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ നല്‍കിയ തുക വിനിയോഗിക്കുന്നതിനാവശ്യമായ പ്രൊജക്ടുകളുടെ രൂപീകരണം സംബന്ധിച്ച് ജില്ല ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട്, സെക്രട്ടറി ഇ.എസ്. കുഞ്ഞുമോന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments