സുഭിക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മിനി ഡയറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള മിനി ഡയറി യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വൈപ്പിന്‍ അധ്യക്ഷനായി.
പദ്ധതി പ്രകാരം രണ്ടു പശുക്കളെ വാങ്ങുന്നതിനായി 6,000 രൂപയും തൊഴുത്ത് നിര്‍മാണത്തിനായി 25,000 രൂപയും നല്‍കും. പരമാവധി 85,000 രൂപ വരെ ധനസഹായം ലഭിക്കും. ഇതിന്റെ 50% സബ്‌സിഡി ആയി ലഭിക്കും. ഈ വര്‍ഷം ആറു ഗുണഭോക്താക്കള്‍ക്ക് മിനി യൂണിറ്റ് നല്‍കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 10,20,000 രൂപ അടങ്കല്‍ തുകയായി വകയിരുത്തിയിട്ടുണ്ട്. 5,10,000 രൂപയാണു ധനസഹായമായി നല്‍കുക.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമള ഷിബു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ അഡ്വ.വിവേക് ഹരിദാസ്, ലിസി വാര്യത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ആര്‍ മധു, രാജു അഴിക്കകത്ത്, സരിത സനില്‍, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു, പുതുവൈപ്പ് ക്ഷീര സംഘം പ്രസിഡന്റ് പി.കെ ബാബു, സെക്രട്ടറി ഷൈലി എന്നിവര്‍ സംസാരിച്ചു.
- Log in to post comments