കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് പുതിയ കെട്ടിടം; ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും
കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കൃഷിഭവന്‍ കെട്ടിടം ഇന്ന് (ഫെബ്രുവരി 25 വെള്ളി) പകല്‍ 11.30ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എം.പി മുഖ്യാത്ഥിയാകും.
ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി അഭിജിത്ത്, ആന്‍സി ജിജോ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ.എം ബബിത, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ കൃഷ്ണകുമാര്‍, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ വിജി ബിജു, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ കെ.വി പോളച്ചന്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ സരിത ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ സെറീന്‍ ഫിലിപ്പ്, കൃഷിവകുപ്പ് അങ്കമാലി അസി.ഡയറക്ടര്‍ ബി.ആര്‍ ശ്രീലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ രഘു, ചന്ദ്രവതി രാജന്‍, വി.എസ് വര്‍ഗീസ്, ജയശ്രീ ടീച്ചര്‍, ടി.എന്‍ വേലായുധന്‍, സിമി ടിജോ, ടി.എന്‍ ഷണ്‍മുഖന്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments