Post Category
നിയമസഭാ പരിസ്ഥിതി സമിതി യോഗം കളക്ടറേറ്റില്‍
കടമ്പ്രയാറിലെ മാലിന്യനിക്ഷേപ
പ്രദേശങ്ങള്‍ സമിതി സന്ദര്‍ശിക്കും
നിയമസഭാ പരിസ്ഥിതി സമിതി ഇന്ന് (ഫെബ്രുവരി 25 വെള്ളി) രാവിലെ 10ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ കടമ്പ്രയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണത്തിനും തെളിവെടുപ്പിനുമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും യോഗത്തില്‍ തെളിവെടുപ്പ് നടത്തും.
തുടര്‍ന്ന് കടമ്പ്രയാറില്‍ മാലിന്യനിക്ഷേപങ്ങള്‍ കൂടുതലുള്ളതായി പറയപ്പെടുന്ന ബ്രഹ്മപുരം, യൂറോടെക്കിന് സമീപമുള്ള മണക്കടവ് പാലം, ഇന്‍ഫോപാര്‍ക്ക് പാലം എന്നീ പ്രദേശങ്ങള്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും.
date
- Log in to post comments