Post Category
വിജ്ഞാനകോശം വാല്യങ്ങളുടെ പ്രദര്‍ശനം
സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനകോശം വാല്യങ്ങളുടെ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പുളിമൂട് ജി.പി.ഒ. ലയിനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ കവി പ്രൊഫ. വി. മധുസൂദനന്‍നായര്‍ അഞ്ചിന് രാവിലെ 11ന് നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങളായ വിജ്ഞാനകോശം വാല്യങ്ങള്‍ 35 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കും.
പി.എന്‍.എക്സ്.2747/18
date
- Log in to post comments