Post Category
യുവകലാകാരന്മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് : കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തും
യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ കൂടുതല്‍ കലാരൂപങ്ങളെ ഉള്‍പ്പെടുത്തിയും പദ്ധതിയുടെ മാര്‍ഗരേഖ ഭേദഗതി ചെയ്തും ഉത്തരവായി. തോല്‍പ്പാവക്കൂത്ത്, കാക്കാരശ്ശി നാടകം എന്നിവ ഫോക് വിഭാഗത്തിലും കഥാപ്രസംഗം, ഇന്ദ്രജാലം എന്നിവയെ അഭിനയകലയിലും എന്ന വിഭാഗത്തിലും പുതിയതായി ഉള്‍പ്പെടുത്തി.
ക്ലാസിക്കല്‍ കല, അഭിനയകല, ലളിതകല, ഫോക് ലോര്‍ എന്നീ വിഭാഗങ്ങളിലെ കലാരൂപങ്ങള്‍ക്കുള്ള ഫെലോഷിപ്പുകളാണ് പുനര്‍ നിശ്ചയിച്ചത്.
പി.എന്‍.എക്സ്.2749/18
date
- Log in to post comments