Post Category
അനധികൃതമായി പ്രവര്‍ത്തനം നിര്‍ത്തിയ ഐടിഐകള്‍ ഹാജരാകണം
വ്യാവസായിക പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന കോ-ഓപ്പറേറ്റീവ് പ്രൈവറ്റ് ഐ.ടി.ഐ പണ്ടകശാല-ചിറയിന്‍കീഴ്, പെന്റഗണ്‍ പ്രൈവറ്റ് ഐ.ടി.ഐ, ആറ്റിങ്ങല്‍, എം.ജി.എം, പ്രൈവറ്റ് ഐ.ടി.ഐ, കിളിമാനൂര്‍, ഹെര്‍ക്കുലീസ് പ്രൈവറ്റ് ഐ.ടി.ഐ, പാങ്ങോട് ജെ.കെ. പ്രൈവറ്റ് ഐ.ടി.ഐ, വാളക്കാട് എന്നിവ ഐ.ടി.ഐകള്‍ സ്ഥാപനങ്ങളുടെ മേലധികാരികള്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 13 ന് മുമ്പ് ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരട്ടെത്തണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാകാത്തവര്‍ക്കെതിരെ വകുപ്പ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.എന്‍.എക്സ്.2750/18
date
- Log in to post comments