ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ്
പത്ത് വര്‍ഷത്തോളമായി രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയില്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനോടെ പ്രവര്‍ത്തിക്കുന്ന ആലുവ ഫാം കേരളത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി പ്രഖ്യാപിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇതിന്റെ ഭാഗമായി മന്ത്രി ആലുവ ഫാം സന്ദര്‍ശിച്ചു.
കൊയ്ത്തിനു തയ്യാറായി നില്‍ക്കുന്ന ചേറ്റാടി, കതിരണിഞ്ഞു നില്‍ക്കുന്ന മനുരത്ന, വൈറ്റില 10, ഞവര, രക്തശാലി എന്നീ നെല്ലിനങ്ങള്‍, സൂര്യകാന്തി, റാഗി, ചിയാ, എള്ള് എന്നീ വിളകളും സംയോജിത കൃഷിരീതികളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാമില്‍ ഉത്്പാദിപ്പിക്കുന്ന ജൈവവളര്‍ച്ചാ ത്വരകങ്ങളും അദ്ദേഹം പരിശോധിച്ചു.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കവറുകള്‍, കുപ്പികള്‍ എന്നിവയെല്ലാം പേപ്പറോ ഗ്ലാസോ ഉപയോഗിച്ചുള്ളതായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമേണ കുറയ്ക്കണം. മാലിന്യം കത്തിക്കല്‍ ഒഴിവാക്കണം. മണ്ണിനു മേല്‍ പുതയിടണം. അടുപ്പുകളും പമ്പ് സെറ്റുകളും സോളാര്‍ ആകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഫാം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണമടയ്ക്കാന്‍ യുപിഐ കോഡ് സ്‌കാനര്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അന്‍വര്‍ സാദത്ത് എംഎല്‍എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കൃഷി ഓഫീസര്‍ ബബിത, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, വാര്‍ഡ് മെംബര്‍ നഹാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ജില്ലാ പഞ്ചായത്ത് അംഗം ജോമി സെബാസ്റ്റ്യന്‍,ഫാം കൗണ്‍സില്‍ അംഗം ഷംസുദ്ദീന്‍, കൃഷി അസിസ്റ്റന്റ് പി.എസ്. അനസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
- Log in to post comments