Skip to main content
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആലുവ ടൗണ്‍ഹാള്‍ കവാടത്തിലെ ഗാന്ധി പ്രതിമയില്‍  നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ പുഷ്പാര്‍ച്ചന നടത്തുന്നു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം;  നഗരസഭാ ചെയര്‍മാന്‍ പുഷ്പാര്‍ച്ചന നടത്തി

 

       സമാധാനത്തിനായി നിലകൊണ്ട ലോകനേതാവാണ് മഹാത്മാ ഗാന്ധിയെന്നും അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പാതയും ലോക ജനതയ്ക്കു പ്രചോദനമാണെന്നും ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആലുവ ടൗണ്‍ഹാള്‍ കവാടത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
      
     ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്,  ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്,  ആലുവ കെ.എ അലിയാര്‍ വായനശാല, ആലുവ മഹിളാ മണ്ഡലം വായനശാല എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് പുഷ്പാര്‍ച്ചന സംഘടിപ്പിച്ചത്. 

       ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍, എ.പി ഉദയകുമാര്‍, എ.എ രാജേഷ്, സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗം മേധാവി നിഖിത സേവ്യര്‍, അധ്യാപിക ഡോ. മരിയ പോള്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date