Skip to main content

അത്തോളി ഗ്രാമപഞ്ചായത്ത്  സമ്പൂര്‍ണ്ണ ഹോംഷോപ്പ് പദ്ധതിയിലേക്ക്

 

അത്തോളി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഹോം ഷോപ്പ് പഞ്ചായത്തായി പ്രഖ്യാപിക്കും. മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിന്  ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി ഡി എസ്സിന്റേയും സംയുക്ത യോഗത്തില്‍ തീരുമാനമായി. ജൂലൈ 13 നുള്ളില്‍ എഡിഎസ് ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ത്തീകരിക്കും. 
ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ ജൂലൈ 25നകം സി ഡി എസ്സ് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ വഴിയാണ് ഹോം ഷോപ്പ് ഓണര്‍മാരെ കണ്ടെത്തുക. ഓഗസത് ഒന്നിന്  ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കും. സമ്പൂര്‍ണ്ണ ഹോംഷോപ്പ് പദ്ധതി പ്രഖ്യാപനം ആഗസ്ത് അവസാന വാരം നടത്തും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വല്‍സല വേലായുധന്‍ അധ്യക്ഷത വഹിച്ച യോഗം പ്രസിഡണ്ട്  രവീന്ദ്രന്‍ ചിറ്റൂര്‍  ഉദ്ഘാടനം ചെയ്തു. പ്രസാദ് കൈതക്കല്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ജയ് സല്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കാര്‍ത്യായനി ,കെ സതീശന്‍,കാദര്‍ വെള്ളിയൂര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പ്രഷിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജില, എന്നിവര്‍ സംസാരിച്ചു.
 

date