Skip to main content

എക്‌സ് റേ ടെക്‌നീഷ്യന്‍  കരാര്‍ നിയമനം

 

    ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.

    നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ  തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

date