സൈഡ്‌വീല്‍ സ്‌കൂട്ടര്‍ പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന സൈഡ്‌വീല്‍ സ്‌കൂട്ടര്‍ പദ്ധതിയിലേയ്ക്ക് (ശുഭയാത്ര) അപേക്ഷ ക്ഷണിച്ചു. ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിന് മുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി സാക്ഷ്യപത്രം, സ്വന്തം പേരിലെടുത്ത 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ എന്നിവ സഹിതം അപേക്ഷയുടെ മറുപുറത്തില്‍ പറയുന്ന രേഖകള്‍ ഉള്‍പ്പെടെ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തില്‍ ജൂലൈ 15 വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷഫോറവും വിശദാംശങ്ങളും www.hpwc.kerala.gov.in ” എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2347768, 2347152, 2347153, 2347156
(കെ.ഐ.ഒ.പി.ആര്‍-1132/18)
- Log in to post comments