Skip to main content

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കേക്ക് നിര്‍മ്മാണ പരിശീലനം

 

    എറണാകുളം ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാരിവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സ്വയം വരുമാനമാര്‍ഗം ഉണ്ടാക്കുന്നതിനും സുസ്ഥിരമായ തൊഴില്‍ കണ്ടെത്തുന്നതിനുമായി കേക്ക് നിര്‍മ്മാണ പരിശീലനം നല്‍കുന്നു. 45 വയസില്‍ കവിയാത്ത എറണാകുളം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ എ.ഡി കാര്‍ഡ് ലഭിച്ചിട്ടുളള  ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്  അപേക്ഷിക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ അപേക്ഷകള്‍ നല്‍കണം. ആദ്യം അപേക്ഷിക്കുന്ന 25 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10.

date