Post Category
തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം ശനിയാഴ്ച
തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുന്നതിനും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ശനിയാഴ്ച(മാര്‍ച്ച് 5) രാവിലെ 10.30 ന് അവലോകന യോഗം നടക്കും.
കറുകുറ്റി ഗ്രാമപഞ്ചായത്ത് എ.പി. കുര്യന് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments