Skip to main content

ഞാറ്റുവേല ചന്ത 

 

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍  ഇലന്തൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍  ഞാറ്റുവേല ചന്ത നടത്തി.  ഞാറ്റുവേല അടിസ്ഥാനമാക്കി  കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ചന്ത നടത്തിയത്. പച്ചക്കറി, ഫല വൃക്ഷങ്ങള്‍, കുരുമുളക്, തെങ്ങ് എന്നിവയുടെ തൈകളും പച്ചക്കറി വിത്തുകളും വില്പന നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബാബു ജി തരിയന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എസ്. അഞ്ജന പദ്ധതി വിശദീകരിച്ചു. 

date