വൈത്തിരി താലൂക്ക് സര്‍ഗോല്‍സവം
വൈത്തിരി താലൂക്ക് സര്‍ഗോല്‍സവം ജൂലൈ 29ന് പനങ്കണ്ടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. കാവ്യാലാപനം, ചലച്ചിത്രഗാനാലാപനം, കഥാപാത്ര നിരൂപണം, ചിത്രരചന (പെന്‍സില്‍) കാര്‍ട്ടൂണ്‍, ലഘുനാടകം, ഉപന്യാസം, കഥാരചന, കവിതരചന, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. വൈത്തിരി താലൂക്കിലെ ലൈബ്രറികളിലെ ബാലവേദി കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സര്‍ഗോത്സവം നടത്തിപ്പിന്റെ സ്വാഗതസംഘം ചെയര്‍മാനായി മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹസീന, കണ്‍വീനറായി വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി മുട്ടില്‍ നേതൃസമിതി ചെയര്‍മാന്‍ എ.കെ.മത്തായി എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മോഹനന്‍, പി.ടി.എ. പ്രസിഡന്റ് ജെയിംസ്, സമീഷ്‌കുമാര്‍, വിനോദ്, അച്യുതന്‍, സൗദാമിനി എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ലൈബ്രറികള്‍ ജൂലൈ 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9947432220, 9544268930.
- Log in to post comments