കുടുംബശ്രീ എസ്വിഇപി പദ്ധതി മന്ത്രി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും
നീലേശ്വരം ബ്ലോക്ക് എസ്വിഇപി - ഗ്രാമകിരണം പദ്ധതികളുടെ ഉദ്ഘാടനം നാളെ(ജൂലൈ 6) ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും. നീലേശ്വരം ബ്ലോക്കിലെ ആറു ഗ്രാമപഞ്ചായത്ത് പരിധിയില്‍ നാലു വര്‍ഷത്തിനകം രണ്ടായിരത്തോളം മൈക്രോസംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ നീലേശ്വരം ബ്ലോക്കില്‍ ആരംഭിച്ച ഈ പദ്ധതി രണ്ടാം ഘട്ടത്തില്‍ കാറഡുക്ക ബ്ലോക്കിലേക്ക് വ്യാപിപ്പിക്കാനുളള ഒരുക്കങ്ങള്‍ നടുക്കുകയാണ്. ജില്ലയുടെ തനത് പദ്ധതിയായ ഗ്രാമകിരണം എല്‍ഇഡി ബള്‍ബ് നിര്‍മ്മാണവും തെരുവുവിളക്കുകളുടെ പരിപാലനവും കുടുംബശ്രീ ഏറ്റെടുത്ത് നടത്തി വരികയാണ്. ഉല്‍പ്പാദിപ്പിച്ച എല്‍ഇഡി ബള്‍ബുകളുടെ ഔപചാരികമായ വിപണനോദ്ഘാടനവും ചടങ്ങില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനാവശ്യമായ സ്വാഗതസംഘ യോഗത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ടി അബ്ദുള്‍ ജബ്ബാര്‍, വി.പി ഫൗസിയ, ജില്ലാമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഹരിദാസന്, ജോയിന്റ് ബിഡിഒ സീന, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ റീന വി, ബിന്ദു ഇ കെ, ചന്ദ്രമതി, ലീന വി, പൂമണി കെ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഷീബ സ്വാഗതവും ചെയര്‍പേഴ്സണ്‍ ശ്രീലത നന്ദിയും പറഞ്ഞു.
- Log in to post comments