Skip to main content

അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഇന്ന് (ജൂലൈ 5) മുതല്‍

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയേഴ്‌സിന്റെ (IEE)സഹകരണത്തോടെ ജൂലൈ 5,6,7 തിയതികളില്‍ കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ & കമ്പ്യൂട്ടിംഗില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടക്കും.  ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് രാവിലെ 7.30 ന്  തിരുവനന്തപുരം സെന്‍ട്രല്‍ റെസിഡന്‍സിയില്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും.  പ്രൊഫ സി.ഇ. വേണിമാധവന്‍ (ഐ.ഐ.എസ്.സി ബാംഗ്ലൂര്‍) മുഖ്യ പ്രഭാഷണം നടത്തും.
പി.എന്‍.എക്സ്.2774/18

date