Skip to main content

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് നഴ്‌സിംഗ് പ്രവേശനം     

ആരോഗ്യവകുപ്പിന്റെ കീഴിലെ ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www dhs.kerala gov.in ല്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും, എസ്.എസ് എല്‍ സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്,  പ്ലസ് ടു മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 16ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി ലഭിക്കും വിധം അയക്കേണ്ടതാണ്. ഒറിജിനല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയക്കേണ്ടതാണ്.

date