Skip to main content

കുരുമുളക് തൈ വിതരണത്തിന്

എളയാവൂര്‍ കൃഷിഭവനില്‍  കുരുമുളക് കൃഷി വ്യാപന പദ്ധതിയില്‍  സൗജന്യ വിതരണത്തിനായി കുരുമുളക് തൈകള്‍ എത്തി. 20 സെന്റില്‍ കൂടുതല്‍ സ്ഥലമുള്ള  കര്‍ഷകര്‍ 2018-19 വര്‍ഷത്തെ നികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനില്‍ നേരിട്ട് ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
       ''ഓണത്തിന് ഒരുമുറം പച്ചക്കറി'' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റും സബ്‌സിഡി നിരക്കിലുള്ള ബഹുവര്‍ഷ പച്ചക്കറി തൈകളും  വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ അപേക്ഷ, നികുതി രസീത് എന്നിവ സഹിതം കൃഷിഭവനില്‍ നേരിട്ട് ഹാജരാകണം.

date