Skip to main content
ഇടുക്കി ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വ്വഹിക്കുു.

ഇടുക്കി ജില്ലയുടെ പുതിയ വെബ്‌സൈറ്റ് തയ്യാറായി

    ഇടുക്കി ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ   കറൗസസശ.ഴീ്.ശി ദ്വിഭാഷാ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചു. ഗവമെന്റ് വെബ്‌സൈറ്റുകള്‍ക്കുള്ള  കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടമാണ് പരിഷ്‌ക്കരണത്തിന് നേതൃത്വം കൊടുത്തത്. മുഴുവന്‍ ഉള്ളടക്കവും ഇംഗ്ലീഷിലും മലയാളത്തിനും ലഭ്യമാണ് എതാണ് ഈ സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
    ഇടുക്കി ജില്ലയുടെ ചരിത്രം , ഭൂപ്രകൃതി, ജനപ്രതിനിധികള്‍, ഭരണപരമായ വിവിധ സംവിധാനങ്ങള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ട ഫോ നമ്പറുകള്‍, വിവിധ വകുപ്പുതല ഓഫീസുകളുടെ വിവരങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും, ജില്ലയെ സംബന്ധിച്ച വിവിധ തരത്തിലുള്ള രേഖകള്‍, നോ'ീസുകള്‍, ടൂറിസം സംബന്ധമായ വിവരങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങല്‍ മുതലായ വിവരങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുത്.
    ജില്ലാഭരണകൂടത്തില്‍ നിും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍, ഉത്തരവുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുതലായവ പ്രസിദ്ധീകരിക്കുതിനുള്ള സൗകര്യവും ഇതിലുണ്ട്. കമ്പ്യൂ'റുകളിലെപോലെ ത െഇലക്‌ട്രോണിക് ടാബ്‌ലറ്റ്, സ്മാര്‍'്‌ഫോ മുതലായ മൊബൈല്‍ ഉപകരണങ്ങളിലും  നായി കാണാന്‍ പറ്റു വിധമാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുത്. കൂടാതെ കാഴ്ചക്കുറവുള്ളവര്‍ക്കും സ്‌ക്രീന്‍ റീഡറുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്കും പ്രയോജനപ്പെടുത്താവു പ്രത്യേക സാങ്കേതിക വിദ്യ ഇതില്‍ ഉപയോഗിച്ചിരിക്കുു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ വികസന സമിതിയോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വ്വഹിച്ചു. ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, അസി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ റോയ് ജോസഫ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date