റോഡുസുരക്ഷയ്ക്കും ഇനി ട്രോമാകെയര്‍വളണ്ടിയര്‍മാര്‍;പദ്ധതിക്ക് തുടക്കമായി
പ്രകൃതിദുരന്ത നിവാരണത്തിനും റോഡപകട രക്ഷാ പ്രവര്‍ത്തനങ്ങളിലുംമാതൃകയായ ട്രോമോകെയര്‍വളണ്ടിയര്‍മാരുടെസേവനം റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തും. മോട്ടോര്‍വാഹനവകുപ്പിന്റെആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍തുടക്കമായി. ആദ്യഘട്ടമെന്ന നിലയ്ക്ക് പൊന്നാനി ജോ.ആര്‍.ടി.ഒഓഫീസ് പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ട്രാഫിക് നിയമലംഘനം പിടികൂടാനും ബോധവത്കരണ പ്രവര്‍ത്തനത്തിനും ട്രോമാകെയര്‍വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തും. ഇതിനായി പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും. ഓരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നുംഅഞ്ചുവീതംവളണ്ടിയര്‍മാരെയാണ്‌റോഡ്‌സുരക്ഷാവളണ്ടിയര്‍മാരായി നിയമിക്കുക. ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെഫോട്ടോക്യാമറയില്‍ പകര്‍ത്തിഇവര്‍മോട്ടോര്‍വാഹന വകുപ്പിന് കൈമാറും. ഫോട്ടോ പരിശോധിച്ച്‌മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കമുള്ളശിക്ഷാ നടപടികള്‍ നിയമലംഘകര്‍ക്കെതിരെസ്വീകരിക്കും. ജീവനക്കാരുടെകുറവ്മൂലം ബുദ്ധിമുട്ടുന്ന മോട്ടോര്‍വാഹന വകുപ്പിന് ട്രോമാകെയര്‍വളണ്ടിയര്‍മാരുടെ സേവനം ആശ്വാസമാകും. പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്ക് ഉറപ്പുവരുത്തും. പൊന്നാനിയിലെ പ്രവര്‍ത്തനം പരിശോധിച്ച് പിന്നീട്ജില്ലയിലൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ്‌മോട്ടോര്‍വാഹന വകുപ്പ്ഉദ്ദേശിക്കുന്നത്. സേവനത്തിനായികൂടുതല്‍ വളണ്ടിയര്‍ മാരെയും ഉപയോഗപ്പെടുത്തും.
2005 ജനുവരിയിലാണ്മഞ്ചേരിആസ്ഥാനമായിമലപ്പുറം ട്രോമാകെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പൊലീസ്‌വകുപ്പുമായിസഹകരിച്ച്‌ദേശീയപാതകളില്‍ ട്രോമാകെയര്‍ നടത്തിയ രാത്രികാലബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. പ്രകൃതിദുരന്ത സമയത്തെരക്ഷാപ്രവര്‍ത്തനത്തിനായിവിദഗ്ധ പരിശീലനം നേടിയദുരന്ത നിവാരണസേനയും ട്രോമാകെയറിന് കീഴില്‍ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം 36000 പേര്‍ക്ക് ട്രോമാകെയറിന്റെ നേതൃത്വത്തില്‍റോഡപകട, ഫസ്റ്റ്എയ്ഡ് പരിശീലനവും നല്‍കിയിട്ടുണ്ട്.
ട്രോമാകെയര്‍വളണ്ടിയര്‍മാരെറോഡുസുരക്ഷാവളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരിഎം.ഇ.എസ്‌കോളേജ് ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ. ലക്ഷ്മി, മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പിഅജിത്കുമാര്‍, ജില്ലാ ട്രോമാകെയര്‍ നോഡല്‍ഓഫീസര്‍ഡിവൈ.എസ്.പി ഹരിദാസന്‍, തിരൂര്‍ഡിവൈ.എസ്.പി ബിജു ഭാസ്‌കര്‍, മലപ്പുറം ട്രോമാകെയര്‍ ജനറല്‍സെക്രട്ടറികെ.പി പ്രതീഷ്, ജോ.ആര്‍.ടി.ഒമാരായദിനേശ് ബാബു (തിരൂരങ്ങാടി), മുജീബ്(പൊന്നാനി), സജിപ്രസാദ് (തിരൂര്‍), കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍സയ്യിദ് ഫൈസല്‍അലി, ഹംസഅഞ്ചുമുക്കില്‍തുടങ്ങിയവര്‍സംസാരിച്ചു.
- Log in to post comments