Post Category
സൗജന്യ കൗൺസിലിംഗ്
എൽ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 9539058139, 8289827857 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 1062/2022
date
- Log in to post comments