ആർ.സി.എച്ച് പോർട്ടൽ പരിശീലനം
ആലപ്പുഴ: പ്രജനന ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി രജിസ്‌ട്രേഷനും മറ്റ് സേവനങ്ങളും ഉപഭോക്താക്കളിൽ എത്തിക്കുന്നതിനു വേണ്ടി നിലവിലുള്ള റിപ്പോർട്ടിങ് സോഫ്റ്റ് വെയർ എം.സി.റ്റി.എസ്സ് ( മദർ ആൻഡ് ചൈൽഡ് ട്രാക്കിങ് സിസ്റ്റം ) മാറ്റുന്നു. പുതിയ സോഫ്റ്റ് വെയർ ആയ ആർ.സി.എച്ച് പോർട്ടലിലേക്ക് മാറ്റുന്നതിനായി ജില്ലയിലെ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സൂപ്പർ വൈസർ /പബ്ലിക് ഹെൽത്ത് നഴ്‌സ് / ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർക്കുള്ള പരിശീലനം ജൂലൈ അഞ്ച് മുതൽ 20 വരെ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ നടത്തും.
വില്ലേജ് തലത്തിലുള്ള വിവര ശേഖരണം വഴി ഗർഭിണികൾക്കും, അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും ആവശ്യമായ സേവനം യാഥാസമയങ്ങളിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇതു മൂലം ഗുണഭോക്താക്കളിൽ താമസം മാറുകയോ സംസ്ഥാനം വിടുകയോ ചെയ്താൽ പോലും അവർക്കു നൽകുന്ന ഐഡന്റിറ്റി നമ്പർ ഉപയോഗിച്ച് ലഭിച്ച സേവനങ്ങളും ഇനി ലഭ്യമാക്കേണ്ട സേവനങ്ങളും തിരിച്ചറിഞ്ഞ് അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ കഴിയും.
(പി.എൻ.എ. 1559/2018)
- Log in to post comments