Post Category
ഓക്സിടോസിന്‍ അടങ്ങിയ മരുന്നുകള്‍ വില്‍ക്കരുത്
കേന്ദ്ര ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപന പ്രകാരം 2018 ജൂലൈ ഒന്നു മുതല്‍ ഓക്സിടോസിന്‍ മരുന്നുകളുടെ വില്‍പ്പനയിലും നിര്‍മ്മാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസി. ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. മേല്‍ പറഞ്ഞ തീയതി മുതല്‍ റീട്ടെയില്‍ ഔഷധ വ്യാപാരികള്‍ നിയമം മൂലം ഓക്സിടോസിന്‍ അടങ്ങിയ മരുന്നുകള്‍ വില്‍ക്കരുത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രികളും ക്ലിനിക്കുകളും പൊതുമേഖലാ സ്ഥാപനങ്ങളായ കമ്പനികള്‍ നിര്‍മ്മിച്ച ഓക്സിടോസിന്‍ അടങ്ങിയ മരുന്നുകള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ഔഷധ ചില്ലറ, മൊത്ത വ്യാപാരികളും ആശുപത്രികളും ക്ലിനിക്കുകളും ഈ ഉത്തരവു പാലിക്കുവാന്‍ ബാധ്യസ്ഥരാണ്.
date
- Log in to post comments