Skip to main content

മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന

    ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തില്‍ പരിശോധന നടത്തി. അഴിക്കോട്, കോട്ടപ്പുറം, മൂന്നുപീടിക, ആനപ്പുഴ, മരപ്പാലം, ടികെഎസ് പുരം, തൃപ്രയാര്‍ മത്സ്യ മാര്‍ക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മീനുകളില്‍ ഫോര്‍മാലിന്‍ അംശം കണ്ടെത്താനായിട്ടില്ല. 6 ഐസ് ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജി. ജയശ്രീ അറിയിച്ചു.

date