Skip to main content

സ്വയം തൊഴിലിന് ധനസഹായം

      പട്ടികജാതിക്കാര്‍ രൂപീകരിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക. അംഗീകരിക്കപ്പെടുന്ന പ്രോജക്ടുകളുടെ 75 ശതമാനം തുക പരമാവധി 10 ലക്ഷം രൂപ രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സ്വയം സഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും. ആവശ്യമായ ഓഫീസ്/കെട്ടിട സൗകര്യം സ്വന്തം നിലയിലോ വാടകയ്‌ക്കോ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതും അനുമതി പത്രം ലഭ്യമാക്കേണ്ടതുണ്ട്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അംഗീകൃത രജിസ്‌ട്രേഷനുമുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോര്‍ട്ട്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംഘാംഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂലായ് 10 ന് വൈകീട്ട് 5ന് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ ജില്ലാപട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. 
 

date