Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജില്ലാ ഓഫീസ് -3, എന്വയൺമെന്റൽ സർവൈലന്‍സ് സെന്റർ ഏലൂരിലേക്ക് 24*7 ഓടിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിലധികം പഴക്കമില്ലാത്ത എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ/തത്തുല്യ) സീൽ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒന്നിന് വൈകിട്ട് നാലു വരെ. കൂടുതൽ വിവരങ്ങൾ www.keralapcb.nic.in സൈറ്റിൽ ലഭ്യമാണ്. ഫോൺ 0484-2545678, 9447975747.
date
- Log in to post comments