Post Category
വ്യക്തിത്വ വികസ-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ദ്വിദിന വ്യക്തിത്വ വികസ-കരിയര്‍ ഗൈഡന്‍സ് പാസ്വേഡ് ക്യാമ്പ് കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്.ഐ എം.കെ ഷാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ അധ്യക്ഷനായി. മോട്ടിവേഷന്‍, ഗോള്‍ സെറ്റിങ് , ടൈം മേനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ടി.കെ. അബ്ദുനാസര്‍, സുവ്രദ് എന്നിവര്‍ ക്ലാസെടുത്തു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി.മമ്മദ് വിഷയാവതരണം നടത്തി. സ്കൂള്‍ മാനേജര്‍ ഇബ്രാഹീം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍, എം.ടി.എ പ്രസിഡന്റ് സൈബുന്നീസ ,പ്രധാനാധ്യാപകന് ബഷീര്‍ കുരുണിയന്, വര്‍ഗീസ് എം ഐസക് , പ്രിന്‍സിപ്പല്‍ അലി കടവണ്ടി എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments