കാര്‍ഷികസഭാ ക്രോഡീകരണം ഞാറ്റുവേല ചന്ത സമാപനം ഇന്ന്
ജില്ലയില്‍ കര്‍ഷകസഭകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ പ്രകാശനവും ഞാറ്റുവേലചന്തയുടെ സമാപനവും ഇന്ന് (ജൂലൈ 5) രാവിലെ 11 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ജില്ലാതല ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ഷകസഭയുടെ ക്രോഡീകരണ റിപ്പോര്‍ട്ടിന്റെ പ്രകാശനം അഡ്വ. കെ രാജന്‍ എം എല്‍ എ നിര്‍വഹിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. സ്റ്റാളിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിക്കും. ആത്മ പ്രോജക്ട് ഡയറക്ടര്‍ എ കല പദ്ധതി വിശദീകരിക്കും. എം എല്‍ എ മാരായ കെ വി അബ്ദുള്‍ ഖാദര്‍, ബി ഡി ദേവസ്സി, ഗീത ഗോപി, മുരളി പെരുനെല്ലി, കെ യു അരുണന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍കുമാര്‍, യു ആര്‍ പ്രദീപ്, അനിക്ക അക്കര എന്നിവര്‍ ആശംസ നേരും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ സ്വാഗതവും ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ സിബി ജോസഫ് പേരയില്‍ നന്ദിയും പറയും. തുടര്‍ന്ന് ഞാറ്റുവേലയിലെ കൃഷിപരിപാലന മുറകള്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. സി നാരായണ്‍കുട്ടിയും വിള ആരോഗ്യപരിപാലനം എന്ന വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാല റിട്ടേയര്‍ഡ് പ്രൊഫസര്‍ ഡോ. ജിം തോമസും നയിക്കും. കേരള വനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് മോഡറേറ്ററാകും. കാര്‍ഷിക സര്‍വകലാശാല, വി എഫ് പി സി കെ, കെ എഫ് ആര്‍ ഐ, ബി എല്‍ എഫ് ഒ ക്ലസ്റ്ററുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, അംഗീകൃത നഴ്‌സറികള്‍ എന്നിവ ജൂലൈ 5, 6 ദിവസങ്ങളിലെ പ്രദര്‍ശനത്തിലും വില്‍പനയിലും പങ്കെടുക്കും.
- Log in to post comments