Skip to main content

മാറ്റിവച്ച വയര്‍മാന്‍ എഴുത്ത് പരീക്ഷ 14ന്

  മാറ്റിവച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ഈ മാസം 14ന്  രാവിലെ 10 മുതല്‍ 12 വരെ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കില്‍ നടത്തും. മെയ് 26ന് ഹാള്‍ടിക്കറ്റ് ലഭിച്ച അപേക്ഷകര്‍ ഹാള്‍ടിക്കറ്റുമായി  14ന് രാവിലെ 10 ന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കില്‍ എത്തണം. പരീക്ഷയ്ക്ക് പുതുക്കിയ ഹാള്‍ടിക്കറ്റ്  അയക്കില്ല. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ അപേക്ഷകര്‍ കളക്ടറേറ്റിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി (ഫോണ്‍: 04994 256930) ബന്ധപ്പെടണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.         

date