Skip to main content

വ്യവസായ വകുപ്പിന്റെ നിക്ഷേപക സംഗമം നാളെ(17)

സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി ജില്ലാതല നിക്ഷേപ സാധ്യതകള്‍, വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, ബാങ്ക് പ്രതിനിധികള്‍ അവതരിപ്പിക്കുന്ന  ബാങ്ക് വായ്പാ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നതിന് മാര്‍ച്ച് 17 ന് രാവിലെ 10 മുതല്‍  വൈകിട്ട് അഞ്ചു വരെ പത്തനംതിട്ട ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ ജില്ലാതല  നിക്ഷേക സംഗമം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍  അഡ്വ. ടി. സക്കീര്‍ ഹുസൈന്‍  അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, പത്തനംതിട്ട കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി. മിനിമോള്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബാങ്കുകളെ ജില്ലാ കളക്ടര്‍ ചടങ്ങില്‍ അനുമോദിക്കും.

സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലം മുതല്‍ വ്യവസായ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുകയാണ്.

date