Skip to main content

ജില്ലാതല വായനാ മത്സരത്തിന് തുടക്കമായി

    ലൈബ്രറി കൗണ്‍സില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമത്സരത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എന്‍ സന്തോഷ്‌കുമാറിന്റെ ബഷീര്‍ ഒരു രാഷ്ട്രീയ വായന എന്ന പുസ്തകം വായിച്ച് കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

    ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് വായനാ സന്ദേശം നല്‍കി.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം പി അനില്‍കുമാര്‍, കെ പ്രമോദ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനന്‍, വൈക്കത്ത് നാരായണന്‍, എ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സി എം ആശ സമ്മാനം നല്‍കി. താലൂക്ക് സെക്രട്ടറി എം ബാലന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍.ടി സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു. എം കെ ഷെര്‍ളി മത്സരം നിയന്ത്രിച്ചു. 
  

 കണ്ണോത്തുംചാല്‍ ശ്രീനാരായണ ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളിലും വായനാമത്സരം നടന്നു. തെരഞ്ഞെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ വീതം പങ്കെടുപ്പിച്ചുള്ള താലുക്ക് തല മല്‍സരം ആഗസ്ത് അഞ്ചിന് നടക്കും.

date