Skip to main content

അഭിമുഖം 7 ന്

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂലൈ 7  ന്  അഭിമുഖം നടത്തുന്നു. സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ (ബി.സി.എ/എം.സി.എ, ബി.ടെക് /എം.ടെക് ),അക്കൗണ്ടന്റ് (ബി.കോം, ടാലി), ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ (പുരുഷന്‍ - ബി.ടെക്/ഡിപ്ലോമ - ഇലക്ട്രിക്കല്‍), ഇന്‍സ്ട്രക്ടര്‍ എ.സി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്  (പുരുഷന്‍ - ഐ.ടി.ഐ / ഡിപ്ലോമ),സെയില്‍സ് ഓഫീസര്‍സ് (ബിരുദം), ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്.

    താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും  പങ്കെടുക്കാം. ഫോണ്‍ : 0497 - 2707610.

date