Skip to main content

താല്‍ക്കാലിക നിയമനം

    പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി, പ്ലാന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാന്തരബിരുദമാണ് പ്രൊജക്ട് ഫെല്ലോയുടെ യോഗ്യത. ബോട്ടണി, സുവോളജി, ലൈഫ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാന്തരബിരുദമാണ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10 ന് പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. പ്രൊജക്ട് ഫെല്ലോയ്ക്ക് ജൂലൈ 10 നും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയ്ക്ക് ജൂലൈ 11 നുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് ംംം.സളൃശ.ീൃഴ. . ഫോണ്‍ :  0487-2690100. 
 

date