Post Category
പരിശോധന നടത്തി
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന പലവ്യഞ്ജനകട, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പല കടകളിലും സ്റ്റോക്ക് ബോര്‍ഡും, വിലവിവരപട്ടികയും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്നതായി കണ്ടെത്തി. വിലവിവരപട്ടികയും സ്റ്റോക്ക് ബോര്‍ഡും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇവ പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്കി.
പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ. ഷിംജിത്ത്, ജി.എസ്. ബിനി, പി.കെ. അബ്ദുള്‍നാസർ, ഡ്രൈവര്‍ കെ. ജ്യോതിബസു തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments