തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ മന്ത്രി.വി.ശിവന്‍കുട്ടി വിതരണം ചെയ്തു
17 മികച്ച തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും
പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി.വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള 17 തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്.
ആകെ ലഭിച്ച 5513 അപേക്ഷകരില്‍ നിന്നുമാണ് 17 വ്യത്യസ്തമേഖലകളിലെ 17 മികച്ച തൊഴിലാളികളെതെരഞ്ഞെടുത്തത്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തി അവസാന റൗണ്ടില്‍ എത്തിയ 49 പേരില്‍ നിന്നാണ് 17 ജേതാക്കളെ കണ്ടെത്തിയത്. തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്‌കാരം നല്‍കുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. കൂടാതെ അവസാന റൗണ്ടിലെത്തിയവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ആര്‍.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍.അടലരശന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മീഷ്ണര്‍ ഡോ.എസ്.ചിത്ര, തൊഴിലാളി യുണിയന്‍ സംഘടനാ നേതാക്കളായ സി.കെ മണിശങ്കര്‍, സി.ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, ടോമി മാത്യു, കെ.ടി വിമലന്‍, കെ.കെ ഇബ്രാഹിംകുട്ടി, എലിസബത്ത് അസിസി, പുരസ്‌ക്കാര ജേതാക്കളുടെ പ്രതിനിധികളായി മോട്ടോര്‍ തൊഴിലാളി അന്‍സാര്‍ കൊച്ചി, തോട്ടം തൊഴിലാളി സുബലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments